June 16, 2026

എം പി ഫണ്ടില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക്  അനുവദിച്ച നാല് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

0
20240312 210138
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ച നാല് വാഹനങ്ങളുടെ ഫ്‌ളാഗിംഗ് ഓഫ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ തരിയോട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ, വാഴവറ്റ, വെങ്ങപ്പള്ളി, പൊഴുതന എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് വാഹനം അനുവദിച്ചത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി വി ഷിബു, അനസ് റോസ്‌ന സ്‌റ്റെഫി, രേണുക ഇ കെ, ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുറഹ്‌മാന്‍, ഷിബു പോള്‍, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ജാഫര്‍ പാലക്കല്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയാസേനന്‍, ജില്ലാ അര്‍ സി എച്ച് ഓഫീസര്‍ ഷിജിന്‍ ജോണ്‍ ആളൂര്‍, സി എച്ച് സി തരിയോട് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്ബാബു സി തുടങ്ങിയവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *