പൊരുന്നന്നൂർ പീച്ചങ്കോട് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണം
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊരുന്നന്നൂർ പീച്ചങ്കോട് ആശുപത്രിയിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ മെഡിക്കൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, വൈസ് പ്രസിഡന്റ് സി പി മൊയ്ദീൻ ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആസ്യ മൊയ്‌ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ ടി മുഹമ്മദ് ഉനൈസ്, മെമ്പർമാരായ സിനി തോമസ് വസന്ത കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.





Leave a Reply