June 16, 2026

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

0
20240312 210346
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിവിധ സബ്സിഡി പദ്ധതികളായ പി.എം.എഫ്.എം.ഇ പി.എം.ഇ.ജി.പി, ഒ.എഫ്.ഒ.ഇ. മാർജിൻ മണി ഗ്രാൻഡ് ടു നാനോ യൂണിറ്റ് എന്നീ പദ്ധതികൾ നടപ്പിലാക്കുന്ന ജില്ലയിലെ വിവിധ ബാങ്കുകളുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും വകുപ്പിൻ്റെ പുതിയ പദ്ധതികളെ ബാങ്കുകൾക്ക് പരിചയപ്പെടുത്താനുമാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. പി.എം.എഫ്.എം.ഇ തുടങ്ങിയ പദ്ധതികളിൽ ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ ബാങ്ക് ബ്രാഞ്ചുകളെയും, ജില്ലയിലെ മികച്ച സംരംഭക നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, മികച്ച സംരംഭക പഞ്ചായത്ത്, വ്യവസായ വകുപ്പിന്റെ കീഴിലെ സൂക്ഷമ ചെറുകിട സംരംഭത്തിനുള്ള പുരസ്‌ക്കാരം നേടിയവർ എന്നിവരെ പരിപാടിയിൽ ആദരിച്ചു.

 

കൽപ്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടിയിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക് അധ്യക്ഷനായി. മിനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ, വ്യവസായ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *