June 11, 2026

സുരേന്ദ്രൻ മത്സരിക്കുന്നത് പണപ്പിരിവ് നടത്താൻ : കർഷക കോൺഗ്രസ്

0
Img 20240326 154313vve5xwu
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്ര തെരഞ്ഞെടുപ്പിൽ അമത്സരിക്കുന്നത് പണപ്പിരിവ് നടത്താനാണെന്ന് കർഷക കോൺഗ്രസ്. സുരേന്ദ്രന്‍റെ രാഷ്ട്രീയം പണപ്പിരിവിൽ അധിഷ്ടിതമാണ്. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് സമാഹരിക്കുന്നതിന് പകരം പണം സമാഹരിക്കാനാണ് കെ. സുരേന്ദ്രൻ ശ്രമിച്ചത് എന്ന പരാതി സ്വന്തം പാർട്ടിക്കാർ തന്നെ ഉന്നയിച്ചിരുന്നു.

 

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് ആശ്വാസമേകാൻ എത്തിയ രാഹുൽ ഗാന്ധിയുടെ ശ്രമഫലമായാണ് 15,00,000/- രൂപ കർണാടക സർക്കാർ അനുവദിച്ചത്. അതിനെ എതിർത്തത് ബി.ജെ.പിയാണ്. അതിന്‍റെ നേതാവാണ് കർഷക മേഖലയായ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത്. കർഷകർ സുരേന്ദ്രന് തക്കതായ മറുപടി നൽകും.

 

പ്രളയം തകർത്ത വയനാട്ടിൽ ശോഭകലന്തരൈ വരെ സഹായവുമായി എത്തിയിട്ടും വയനാട്ടിലേക്ക് എത്തിനോക്കാത്ത നേതാവാണ് കെ. സുരേന്ദ്രൻ. സുരേന്ദ്രന്‍റെ ഗിമ്മിക്കുകൾ വയനാട്ടിൽ ചെലവാകില്ല.

 

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം. ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. ബൈജു ചാക്കോ, കെ.എം. കുര്യാക്കോസ്, എം.എ. പൗലോസ്, ടോമി തേക്ക്മല, വി.ഡി. ജോസ്, റിനു ജോൺ, രാജേഷ് വൈദ്യർ, സാലി റാട്ടക്കൊല്ലി, റീന ജോർജ്ജ്, വി.വി. രാജു, കെ.ജെ. ജോൺ, പ്രജോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *