ആനിരാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണം
കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനിരാജയുടെ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങണമെന്ന് എൽഡിവൈഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ അഭ്യർത്ഥിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന കൺവെൻഷൻ എൽഡിഎഫ് കൽപ്പറ്റ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
സൈഫുദ്ദീൻ അദ്ധ്യക്ഷനായി. കെ എം ഫ്രാൻസിസ്, സുരാജ്, അജ്മൽ സാജിദ്, അർജ്ജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, ജാനിഷ, ഷെജിൻ ജോസ്, എം ബിജുലാൽ, ബിനീഷ് മാധവ്, പി പി ഷൈജൽ, ഹാഷിം, അതുൽ എന്നിവർ സംസാരിച്ചു. സി ഷംസുദ്ദീൻ സ്വാഗതവും പി ജംഷീദ് നന്ദിയും പറഞ്ഞു.





Leave a Reply