June 11, 2026

വാർത്തകൾ തെറ്റ്: എൻസിപിയിൽ കൂട്ട രാജി എന്ന വാർത്തകൾ തള്ളി ജില്ലാ നേതൃത്വം

0
Img 20240401 182802
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൻ സി പിയിൽ നിന്നും കൂട്ടരാജിയെന്ന വാർത്തകൾ തെറ്റെന്ന് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ കോൺഗ്രസിൽ ചേർന്ന കെ.പി. ദാമോദരൻ ഒരു വർഷം മുൻപ് എൻ സി പിയിൽ നിന്നും രാജി വെച്ച ആളാണ്. വന്ദന ഷാജു ആറുമാസമായി പാർട്ടിയുമായി സഹകരിക്കുന്നില്ല എന്നുള്ള വാദങ്ങളാണ് നേതൃത്വം ഉന്നയിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാകാം അവർ പാർട്ടി വിട്ടതെന്നും ഷാജി ചെറിയാൻ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *