May 5, 2026

ബി ജെ പിയിൽ ചേർന്ന 20 ഓളം പ്രവർത്തകരെ സ്വീകരിച്ച് എൻഡിഎ സ്ഥാനാർത്ഥി

0
Img 20240402 090927
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന വരെ സ്വീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ ഡി എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. സി പി എമ്മിൽ നിന്നും, കോൺഗ്രസ്സിൽ നിന്നുമായി എത്തിയ 20 ഓളം പ്രവർത്തകരെയാണ് നടവയൽ ചിറ്റാരിക്കുന്നിൽ നടന്ന പ്രചാരണ യോഗത്തിൽ വച്ച് സ്ഥാനാർത്ഥി പാർട്ടിയിലേക്ക് സ്വീകരിച്ചത്.

പാർട്ടിയിൽ ചേർന്നവർക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന അജൻഡക്ക് ഒപ്പമാണ് ജനങ്ങൾ. ജില്ലക്ക് സ്ഥിരം എം.പിയാണ് വേണ്ടത്. വിസിറ്റിംഗ് എം പിയല്ല വേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യ തകരണമെന്ന ആഗ്രഹമാണ്. പോരാട്ടങ്ങളുടെ ചരിത്രമുള്ള വയനാട്ടിൽ പുതു ചരിത്രം സൃഷ്ടിക്കുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി അംഗളായ ഉണ്ണികൃഷ്ണൻ മാവറ, വി.കെ. രാജൻ, പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സ്മിതാ സജി, മണ്ഡലം വൈസ് ‘ പ്രകാശൻ നെല്ലിക്കര തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *