കേരള തീരത്ത് ഉണ്ടായ കടലക്രമണം: തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണമെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരള തീരത്ത് ഉണ്ടായ കടലാക്രമണങ്ങൾക്ക് തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദമെന്ന് കാരണമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ.
ഒരാഴ്ച മുൻപാണ് തെക്കൻ അറ്റ്ലാൻറിക് സമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് ന്യൂനമർദ്ദം നീങ്ങിയതാണ് കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് കാരണമായതെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം പറഞ്ഞു.
കേരള തീരത്ത് പല ഭാഗങ്ങളിലും 11 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ടു. ഈ ന്യൂന്നാമർദ്ദമാണ് കേരള തീരത്തിൻ്റെ പല ഭാഗങ്ങളിലും കടലാക്രമണത്തിന് വഴിയൊരുക്കിയത്. കേരള തീരത്തും ലക്ഷദ്വീപിലും മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ രൂപപ്പേട്ടത്.
പ്രതേകങ്ങളോ സൂചനകളോ കാണിക്കാതെ തിരമാലകൾ പെട്ടന്ന് ഉയരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടൽ’ എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കടലാക്രമണത്തിൽ അനവധി വീടുകളിൽ വെള്ളം കയറിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായത്. റോഡുകൾക്കും ബോട്ടുകൾക്കും സരമായ കേടുപാടുകളുണ്ടായി. കടലാക്രമണത്തിന്റെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കടൽ തീരങ്ങളിൽ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതിന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.





Leave a Reply