May 5, 2026

കെ. സുരേന്ദ്രൻ പനമരം തലക്കൽ ചന്തു സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി

0
Img 20240402 170826
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോട് സന്ധിയില്ലാതെ പോരാടിയ തലക്കൽ ചന്തു ,എsച്ചന കുങ്കൻ തുടങ്ങിയ വീരന്മാരുടെ നാടാണ് വയനാടെന്നും എന്നാൽ ഇവർക്ക് അർഹമായ രീതിയിലുള്ള സ്മാരകം ഒരുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സ്വാതന്ത്ര്യ സമര പോരാളികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാൽ സ്വാതന്ത്ര്യ സമര പോരാളികൾക്ക് വേണ്ടി സ്മാരകം ഉൾപ്പെടെ വയനാടിൻ്റെ പൈതൃകം ഉയർത്തി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്. ടി മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറ, പൈതൃക സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ രാജേന്ദ്രപ്രസാദ്, വികെ സന്തോഷ് കുമാർ, പി.രാമചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് പ്രജീഷ് കെ.എം., ജില്ലാ സെക്രട്ടറി അഖിൽ പ്രേം തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *