സിപിഎം മത്സരിക്കുന്നത് കോൺഗ്രസിൻ്റെ കാരുണ്യത്തിൽ: കെ സുരേന്ദ്രൻ
കൽപ്പറ്റ: ദേശീയതലത്തിൽ നാമമാത്രമായ സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് കെ.സുരേന്ദ്രൻ. കേരളത്തിന് പുറത്ത് കോൺഗ്രസിൻ്റെ കാരുണ്യത്തിൽ മത്സരിക്കുന്നത് കൊണ്ടാണ് കേരളത്തിലും കോൺഗ്രസിനെ സുഖിപ്പിക്കാൻ മുഖ്യമന്ത്രി ബിജെപിയെ ആക്രമിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ സീറ്റിൻ്റെ കാര്യം നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ കനൽത്തരി പോലും ഇത്തവണ രാജ്യത്ത് കെട്ടുപോകുമെന്ന യാഥാർത്ഥ്യം മനസിലാക്കട്ടെ.
ദേശീയ പാർട്ടി സ്ഥാനം നിലനിർത്താനുള്ള വോട്ടുവിഹിതം നിലനിർത്താൻ കോൺഗ്രസിന് അടിമ പണി ചെയ്യുകയാണ് സീതാറാം യെച്ചൂരി. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ്റെ വാക്കുകളിൽ വ്യക്തമാണ്. എന്നാൽ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയം തള്ളിക്കളയുമെന്നും സുരേന്ദ്രൻ പറഞ്ഞു





Leave a Reply