May 21, 2024

ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടി; ഡി അഡിക്ഷൻ സെന്റർ വിമുക്തി പേഷ്യൻസ് കൂട്ടായ്മയും അവലോകനവും -1

0
Img 20240406 195658

കൽപ്പറ്റ: വിമുക്തി ലഹരി വർജ്ജന മിഷൻ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും ഡി അഡിക്ഷൻ സെൻറർ മാനന്തവാടി സ്റ്റാഫിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ നാലുമാസമായി മാനന്തവാടി ഡി – അഡിക്ഷൻ സെന്ററിൽ ആൾക്കഹോളിക് സിൻഡ്രോം ചികിത്സനേടി രോഗവിമുക്തരായ 12 ഓളം വ്യക്തികളുടെയും കുടുംബത്തിൻ്റെയും സ്നേഹസംഗമം മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പേഷ്യൻസ് സ്കിൽ ഹാളിൽ വെച്ച് നടത്തി; കൂട്ടുകെട്ടിന്റെയും ആഘോഷങ്ങളുടെയും നഷ്ടപ്പെടലുകളുടെയും ഇടയിൽ വെച്ച് സമ്മർദ്ദങ്ങൾക്ക് വഴങ്ങി മദ്യപാനത്തിന് അടിമപ്പെട്ട് കുടുംബവും ജോലിയും സമൂഹത്തിൽ ഉണ്ടായ സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും ചെയ്ത നിരാലംബരായ പന്ത്രണ്ടോളം വ്യക്തികളെ ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ സഹായത്തോടെ മാനന്തവാടി ഡി – അഡിക്ഷൻ സെൻററിൽ എത്തിക്കുകയും കൗൺസിലിംഗും സൈക്കാട്രിചികിത്സയും ക്ലിനിക്കൽ കിടത്തി ചികിത്സയും ലഭ്യമാക്കി പൂർണ്ണമായും ആൽക്കഹോളിക് സിൻഡ്രോതിൽ നിന്നും വിമുക്തരാക്കുകയും ചെയ്തതിൽ12 വ്യക്തികളുടെയും കുടുംബങ്ങളും വിമുക്തി മിഷൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.

വയനാട് ജില്ലാ വിമുക്തി മാനേജറുമായ എ ജെ ഷാജി സാറിൻറെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ ജനമൈത്രി എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ്, ഡി അഡിക്ഷൻ സെൻററിലെ ഡോക്ടർ അബ്ദുൽ സമദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുകുര്യൻ, സൈക്കാട്രി സോഷ്യൽ വർക്കർ ആതിര എം എസ്, നഴ്സിംഗ് ഓഫീസർ അശ്വതി കെ വി , സിഇഒ മൻസൂർ അലി, WCEO വീണ എം കെ, ഡ്രൈവർ റിജിൻസ് എന്നിവർ പങ്കടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *