May 5, 2026

ആശ്വാസ വാർത്ത; വേനൽ മഴക്ക് സാധ്യത

0
Img 20240407 121520
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൊടും ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

വയനാട്, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇന്ന് വേനൽ മഴക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വരുന്ന നാല് ദിവസങ്ങളിലും കേരളത്തിൽ സാമാന്യം നല്ല രീതിയിൽ വേനൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പുകൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *