ആനക്കിടങ്ങ് നവീകരണം: പ്രദേശ വാസികളുടെ കണ്ണിൽ പൊടിയിടാനെന്ന് പരാതികൾ
കേണിച്ചിറ: വന്യമൃഗ ശല്യം അതിരൂക്ഷമായി മാറിയിരിക്കുന്ന മൂടക്കൊല്ലിയിൽ വനം വകുപ്പ് നടത്തിയ ആനക്കിടങ്ങ് നവീകരണം പ്രാദേശ വാസികളുടെ കണ്ണിൽ പൊടിയിടാനെന്ന് പരാതികൾ. ആനകൾ ട്രഞ്ച് മറിക്കടന്ന് എത്തുന്ന ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയതിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ആനക്കിടങ്ങ് നവീകരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന ആരോപണമാണ് പ്രാദേശവാസികൾ ഉന്നയിക്കുന്നത്. മുന്നോട്ടുള്ള ദിവസങ്ങളിൽ വനവകുപ്പിന്റെ നടപടികളിൽ പ്രതിഷേധിച്ച് പ്രകടനങ്ങളും, പ്രക്ഷോഭങ്ങളും നടത്താനാണ് തീരുമാനമെന്നും പ്രദേശവാസികൾ പറയുന്നു.
മൂടകൊല്ലി, കൂടല്ലൂർ തുടങ്ങിയ വനാതിർത്തികളിൽ വർഷങ്ങൾക്ക് മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിടങ്ങുകൾ നിർമ്മിച്ചത്. അതെ കിടങ്ങുകളിടിച്ച് നിരത്തിയാണ് നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ തടയാനെന്നോണം കഴിഞ്ഞ ദിവസം വനവകുപ്പ് ഉദ്യോഗസ്ഥർ ആനക്കുഴി മുതൽ കൂടല്ലൂർ വരെ മൂന്ന് കിലോമീറ്റർ വരെ ട്രഞ്ച് നവീകരണം നടത്തിയതെന്ന് വാദങ്ങളുണ്ട്. കാട്ടാനകൾ ഇറങ്ങുന്ന ഭാഗത്ത് വീതി ക്രമാതീതമായി വർധിപ്പിച്ച് ആനകൾക്ക് നാട്ടിലേക്ക് ഇറങ്ങാനുള്ള മതിയായ സൗകര്യമാണ് വനവകുപ്പ് അധികൃതർ ചെയ്തതെന്ന് പ്രാദേശവാസികൾ കുറ്റപ്പെടുത്തി.





Leave a Reply