July 9, 2026

രാജ്യത്തെ മതവാദ, ഫാസിസ്റ്റ് ശക്തികളില്‍നിന്നു രക്ഷിക്കാന്‍ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണം: ആനി രാജ

0
20240407 175553
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രാജ്യത്തെ മതവാദ, ഫാസിസ്റ്റ് ശക്തികളില്‍നിന്നു രക്ഷിക്കാന്‍ വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. എംപി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നു അവര്‍ പറഞ്ഞു.

വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവര്‍ക്ക് പ്രയോജനപ്പെടണം.

 

എന്നാല്‍ വികസനം പ്രത്യേക വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്ന വിധത്തിലാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രാജ്യത്തിന്റെ സ്വത്ത് അടിയറവച്ച് അംബാനി-അദാനിമാരുടെ പ്രീതി പിടിച്ചുപറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷവും

സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടുകയാണ് ചെയ്തത്.

 

ഇതിനോട് ശക്തമായി ഭാഷയില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും നടപടികളിലും മൗനം പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും കഴിയുന്ന വിധത്തിലാകണം ഓരോ എംപിയുടെയും പ്രവര്‍ത്തനം. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷവും സ്വന്തം മണ്ഡലത്തെ നോക്കാനായില്ല. വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമായിരുന്നു മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം.

 

പാര്‍ലമെന്റില്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിലും പരിഹാരം ഉറപ്പുവരുത്തുന്നതിലും രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തുന്നയാളാകരുത് എംപിയെന്ന് ഓരോ സമ്മതിദായകനും ഉറപ്പുവരുത്തണമെന്നും ആനി രാജ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *