കരിഞ്ഞുണങ്ങുന്ന സസ്യങ്ങൾ; വിയർത്തൊലിച്ച് കേരളം: ചുട്ടുപൊള്ളി ഭൂമി
കേരളം വിയർത്ത് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടുക്കി, വയനാട് എന്നീ ജില്ലകളിലൊഴുകെയുള്ള 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളൊഴുകെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം എന്നും സൂചനയുണ്ട്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മിതമായ നിരക്കിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിലും; പതിനൊന്നിന് ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും; പന്ത്രണ്ടിന് സംസ്ഥാനമൊട്ടാകെ വ്യാപകമായി വേനൽ മഴ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.





Leave a Reply