ജനതാദൾ (എസ്) ബത്തേരി മണ്ഡലം കമ്മിറ്റി യോഗം ചേർന്നു
പുൽപ്പള്ളി: വയനാട് പാർല്മെൻ്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ വിജയം അനിവാര്യമണന്ന് ജനതാദൾ (എസ്) സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വയനാട് മണ്ഡലത്തിലെ ദേശീയപാത 766 ലെ രാത്രി യാത്ര നിരോധനം, വന്യമൃഗ ശല്യം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ പരിഹാരം കാണാൻ സഖാവ് ആനീ രാജ വിജയിക്കേണ്ടതുണ്ട്. രാജ്യത്തെ നിരവതി അവകാശ സമരങ്ങൾക്ക് മുൻ നിര പ്രവർത്തനം നടത്തിയിട്ടുള്ള സഖാവ് ആ നീരാജയുടെ പ്രവർത്തനങ്ങൾ വയനാടിനും മുതൽക്കൂട്ടാണ്.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് അന്നമ്മ പൗലോസ് അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് ഉൽഘാടനം ചെയ്തു. എ ജെ കുര്യൻ, പി കെ ബാബു, അമീർ അറയ്ക്കൽ, കെ കുമാരൻ പ്രസംഗിച്ചു.





Leave a Reply