November 13, 2026

ഓർമത്തണലിൽ സർവജന പൂർവ വിദ്യാർത്ഥികൾ

0
Img 20240409 143443
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ 1954 ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ കേണൽ ജേസുദാസ്, ഭാര്യ കാഞ്ചന മാല, തേനുങ്കൽ ജേക്കബ്, എന്നിവർ സ്‌കൂൾ സന്ദർശിച്ചു. പി ടി എ പ്രെസിഡെന്റ് ശ്രീജൻ ടി കെ, പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, എച് എം ജിജി ജേക്കബ്, തോമസ് വി വി, സനൽകുമാർ എൻ കെ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. 1954-57 കാലഘട്ടത്തിലെ പഠനാനുഭവങ്ങൾ, പ്രിയങ്കരരായ അധ്യാപകർ, സ്‌കൂളിന്റെ അന്നത്തെ ഭൗതീക സാഹചര്യം എന്നിവ അവർ പങ്കുവെച്ചു. മൂല്യ നിർണായ ക്യാമ്പിലെ അധ്യാപകരുമായി കുശലം പറഞ്ഞു കടുത്ത ചൂടിനെ അവഗണിച്ചുകൊണ്ട് സ്‌കൂളും പരിസരവും ചുറ്റി നടന്നു കണ്ടാണ് അവർ മടങ്ങിയത്. ഇവരുടെ സന്ദർശനം വലിയൊരനുഭവമായെന്നു സ്‌കൂൾ അധികൃതർ പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *