പുക പരിശോധനക്ക് ഉപയോഗിക്കുന്നത് കേന്ദ്ര സോഫ്റ്റ് വെയർ, കേരളത്തിന് ഒന്നും ചെയ്യാനില്ല: കെ ബി ഗണേഷ്കുമാർ
തിരുവന്തപുരം: വയ്യാവേലിയായി പുക പരിശോധന, പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാനില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. പുക പരിശോധനക്ക് ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ സോഫ്റ്റ്വെയർ ആയതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പുക പരിശോധനയിൽ വാഹനങ്ങൾ പരാചയപെടുന്നതായി നിരവധി പരാതികളാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞെങ്കിലും ഇതിൽ കഴമ്പില്ലെന്ന് കണ്ടതുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.





Leave a Reply