June 10, 2026

കൊടും ചൂട് തുടരുന്നു; സംസ്ഥാനത്ത് താപനില 35 ഡിഗ്രിക്ക് മുകളിൽ; താപനില ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

0
Eikbe2945845
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്ത് താപനില ഉയർന്ന തന്നെ തുടരുന്നു. ഇടവിട്ട് മഴ ലഭിച്ചിട്ടും ചൂടിന് ശമനമില്ല. നേരിയ മഴ ചൂട് വർധിക്കുന്നതിന് കാരണമാകും. സംസ്ഥാനത്ത് ഏപ്രിൽ 13 വരെ ഉയർന്ന താപനില തുടർന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദിവസവും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തി (41 ഡിഗ്രി), കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും.

വെള്ളാനിക്കര (39.8), പുനലൂർ (38.4), കണ്ണൂർ വിമാനത്താവളം (38.2), കോഴിക്കോട് (37.6), കോട്ടയം, കണ്ണൂർ (37.5), നെടുമ്പാശേരി (37) എന്നിവിടങ്ങളിലും കൂടുതൽ താപനില രേഖപ്പെടുത്തി. വയനാട് ജില്ലയിൽ നിലവിൽ 35 ഡിഗ്രിക്ക് മുകളിലാണ് വേനൽ ചൂട് അനുഭവപ്പെടുന്നത്.

പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 13 വരെയാണ് മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *