May 18, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിൽ അധികം ക്യാമറകൾ

0
Img 20240411 Wa0044
By ന്യൂസ് വയനാട് ബ്യൂറോ

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിൽ അധികം ക്യാമറകൾ

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത തകർക്കുംവിധമുള്ള വ്യാജ പ്രചാരങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ പറഞ്ഞു. സമൂഹ മാധ്യമങ്ങളും ദൃഷ്യ, ശ്രവ്യ, അച്ചടിമാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കാൻ മുഖ്യ സിഇഒ ഓഫീസിലും ജില്ലാതലത്തിലും മീഡിയ മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്.

 

ലോക്സഭാ തെരഞ്ഞെടുപ്പിന് തത്സമയ നിരീക്ഷിനത്തിനായ് 2122 കാമറകൾ സജ്ജമാക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 മണ്ഡലങ്ങളിലെ വരാണാധികാരികളുടെ കീഴിലെ കൺട്രോൾറൂമുകളിലും ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളിൽ 319 കാമറകളുണ്ട്.തപാൽ വോട്ടിങ് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളും നിരീക്ഷിക്കും.ബൂത്തുകളിലും സ്ട്രോങ്ങ്‌ റൂമികളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ക്യാമറ നിരീക്ഷണമുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *