June 10, 2026

കാലവർഷം;സംസ്ഥാനത്ത് പതിവിലും നേരത്തെ എത്തും

0
Img 20240416 Wa0086
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. മെയ് അവസാന ആഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച്ചയോടെ സംസ്ഥാനത്ത് വേനൽമഴ ശക്തമാകും. എന്നാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ തെക്കൻ തമിഴ്നാട് തീരത്ത് ജാഗ്രത നിർദ്ദേശമുണ്ട്. 2023 സെപ്റ്റംബറിൽ കേരളത്തിൽ ചൂടിന് കാരണമായ എൽനിനോ യുടെ സാന്നിധ്യം കുറയുന്നതിനാൽ കേരളത്തിൽ കാലവർഷം നേരത്തേയെത്തും. ഇതിന്റെ ആദ്യ ഘട്ടത്തിൽ എല്ലിന്നോ ദുർബലമാകുന്നതിനാൽ മഴ ശക്തിപ്പെടും. രണ്ടാം ഘട്ടത്തിൽ അതിവർഷത്തിന് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *