June 10, 2026

സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ്

0
20240416 220649
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള വയനാട് ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് സംഘടി പ്പിക്കുന്നു. ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സബ് ജൂ നിയര്‍ ഗേള്‍സ് എന്നി കാറ്റഗറി കളി ലാണ് ട്രയല്‍സ് സംഘടി പ്പിക്കുന്നത്. ജൂനിയര്‍, സബ് ജൂനിയര്‍ ബോയ്‌സ് സെലക്ഷന്‍ ട്രയല്‍സ് മൂന്ന് താലൂക്കുകളി ലായും, ജൂനിയര്‍ ഗേള്‍സ്, സബ്ജൂനിയര്‍ ഗേള്‍സ് സെലക്ഷന്‍ ട്രയല്‍സ് പനമരം ഫിറ്റ്കാസ ഫുട്‌ബോള്‍ ടറഫി ലുമാണ് നടക്കുന്നത്.

 

ജൂനിയര്‍ ബോയ്‌സ്: 2024 ഏപ്രില്‍ 18 ന് വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക്. പ്രായപരിധി 01.01.2009 നും 31.12.2010 നും ഇടയില്‍ ജനിച്ചവര്‍. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ ഉള്‍പ്പെടുന്നവര്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും, വൈത്തിരിതാലൂക്കിലുള്ളവര്‍ അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗിലും, മാനന്തവാടി താലൂക്കിലുള്ളവര്‍ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കറി സ്‌കൂള്‍ ഗ്രൗിലുമാണ് പങ്കെടുക്കേത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ താലൂക്ക് സെലക്ഷന്‍ സെന്ററുകളില്‍ അന്നേദിവസം രാവിലെ 7 മണിക്ക് ഒറിജിനല്‍ ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ്, 50 രൂപ രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം എത്തിച്ചേരേതാണ്.

 

സബ് ജൂനിയര്‍ ബോയ്‌സ്: 2024 ഏപ്രില്‍ 20 ന് ശനിയാഴ്ച രാവിലെ 7 മണിക്ക്. പ്രായ പരിധി 01.01.2011 നും 31.12.2012 നും ഇടയില്‍ ജനിച്ച കുട്ടികള്‍. സുല്‍ത്താന്‍ബത്തേരി താലൂക്കിലുള്ളവര്‍ സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും, വൈത്തിരി താലൂക്കിലുള്ളവര്‍ അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗിലും, മാനന്തവാടി താലൂക്കിലുള്ളവര്‍ വെള്ളമു ഗവണ്‍മെന്റ് ഹയര്‍ സെക്കറി സ്‌കൂള്‍ ഗ്രൗിലുമാണ് ട്രയല്‍സില്‍ പങ്കെടുക്കേ-ത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താലൂക്ക് സെലക്ഷന്‍ സെന്ററുകളില്‍ അന്നേദിവസം രാവിലെ 7 മണിക്ക് ഒറിജിനല്‍ ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ്, 50 രൂപ രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം എത്തിച്ചേരേതാണ്.

 

സബ് ജൂനിയര്‍ ഗേള്‍സ്: 2024 ഏപ്രില്‍ 17 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പനമരം ഫിറ്റ്കാസ ഫുട്‌ബോള്‍ ടര്‍ഫില്‍ സംഘടി പ്പി ക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 01.01.2011 നും 31.12.2012 നും ഇടയില്‍ ജനിച്ച കുട്ടികള്‍ ഏപ്രില്‍ 17 ന് രാവിലെ 9 മണിക്ക് ഒറിജിനല്‍ ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ്, 50 രൂപ രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം എത്തിച്ചേരേതാണ്.

 

ജൂനിയര്‍ ഗേള്‍സ്: 2024 ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പനമരം ഫിറ്റ്കാസ ഫുട്‌ബോള്‍ ടര്‍ഫില്‍ സംഘടി പ്പി ക്കുന്നു. പ്രായ പരിധി 01.01.2008 നും 31.12.2010 നും ഇടയില്‍ ജനിച്ച കുട്ടികള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 19 ന് രാവിലെ 9 മണിക്ക് ഒറിജിനല്‍ ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ്, 50 രൂപ രെജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം എത്തിച്ചേരേണ്ടേതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *