May 26, 2026

ചുരം യാത്രക്കിടെ കെ.എസ്.ആർ.ടി.സി യുടെ റേഡിയേറ്റർ അടപ്പൂരിത്തെറിച്ച് അപകടം: ഏഴോളം യാത്രികർക്ക് പൊള്ളൽ 

0
Img 20240417 201524
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചുരം യാത്രക്കിടെ കെ.എസ്.ആർ.ടി.സിയുടെ റേഡിയേറ്റർ അടപ്പൂരിതെറിച്ചു; ഏഴോളം യാത്രക്കാർക്ക് പൊള്ളലേറ്റു. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരിക്കായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. ചുരം ആറാം വളവിന് സമീപം വെച്ച് ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തുടർന്ന് കനത്ത പുകയോടൊപ്പം ശക്തിമായി റേഡിയേറ്ററിലെ തിളച്ച വെള്ളം വാഹനത്തിന്റെ ഉൾവശത്തേക്ക് തെറിച്ചു. ഇതോടെ ഡ്രൈവർ ഉൾപ്പെടെ ഏഴോളം യാത്രക്കാരുടെ ദേഹത്ത് ചൂടുവെള്ളം വീണ് പൊള്ളലേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ വാഹനം കൃത്യസമയത്ത് കിട്ടാത്തതിനെ തുടർന്ന് അരമണിക്കൂറിന് ശേഷം ഇതേ ബസിൽ തന്നെ കൊണ്ടുപോയ ശേഷം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പലരുടേയും ശരീര ഭാഗങ്ങൾ പൊള്ളി കുമളിച്ച നിലയിലായിരുന്നു.

വലിയ ശബ്ദത്തോടെ ചൂടുവെള്ളം തെറിക്കുകയും ഒപ്പം തന്നെ കനത്തപുകയും പരന്നതോടെ ബസ്സിലെ യാത്രക്കാരെല്ലാം ഭയചകിതരായി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതോടെ പലർക്കും ചെറിയ പരിക്കുകളേറ്റു. കോഴിക്കോട് ഡിപ്പോയിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *