May 1, 2026

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

0
Img 20240418 084208
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. മഞ്ചേരി കിഴെക്കെത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌ക്കിയ (24) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ പിണങ്ങോട് പന്നിയാർ റോഡിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിയാണ് തസ്‌ക്കിയ. മൃതദേഹം കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ. സഹായത്രികയായ അജ്മിയയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *