May 1, 2026

വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 3 പോളിങ് സ്റ്റേഷനുകള്‍

0
Img 20240420 181129g5qvtg6
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയില്‍ സജ്ജീകരിക്കുന്ന 576 പോളിങ് സ്റ്റേഷനുകളില്‍ 3 ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. മൂന്ന് മണ്ഡലങ്ങളിലും ഓരോ ബൂത്തുകള്‍ സജ്ജീകരിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യു.പി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍, ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവടങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകള്‍ ഉള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *