റോഡ് പുനര്‍നിര്‍മ്മാണം; അപകട മുന്നറിയിപ്പ് സംവിധാനങ്ങളില്ല: നാട്ടുകാർ ദുരിതത്തിൽ
മാനന്തവാടി: മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലേക്കും ,ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കച്ചവട സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളിലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്.ഇവിടെ യാതൊരു വിധ അപകട മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റും ഇല്ലാത്തതിനാല്‍ വയോജനങ്ങളും കുട്ടികളുമടക്കം റോഡിലേക്ക് വീഴുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയ റോഡ് ഇളക്കി മാറ്റുകയും കെട്ടിടത്തിലേക്കും, ബസ് സ്റ്റാൻഡിലേക്കും കയറുന്ന ഭാഗം ഏറെ ഉയരത്തിലായ അവസ്ഥയുമാണുള്ളത്.
മെയിന്‍ റോഡില്‍ നിന്നും ബസ്സ് സ്റ്റാന്‍ഡ് ബില്‍ഡിംഗിലേക്ക് സുഗമമായി പ്രവേശിക്കുന്നതിന് ആവശ്യമായ സംവിധാനം അടിയന്തിരമായി ഒരുക്കണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം.





Leave a Reply