May 4, 2026

ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര:ഫ്ലാഗ് ഓഫ് ചെയ്തു 

0
Img 20240425 141240
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പ്രദേശത്തെ ക്യാൻസർ രോഗികൾക്ക് നല്ലൂർനാട് ക്യാൻസർ സെന്ററിലേക്ക് പോവാൻ ഇനി ഓട്ടോ യാത്ര സൗജന്യം. വയോ ശക്തി സമാജം പ്രസിഡന്റ്‌ ജോസ് നെല്ലിത്താനത്തിന്റെ ആഭിമുഖ്യത്തിലാരംഭിച്ച പദ്ധതിയായ ‘കരുതലിന്റെ യാത്ര’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട എട്ടേനാൽ ടൗണിലെ ഓട്ടോ ഡ്രൈവറായ 72 വയസ്സുകാരനായ ജോസിന്റെ സ്വന്തം ഓട്ടോറിക്ഷയാണ് ഇനി ക്യാൻസർ രോഗികൾക്കായി സൗജന്യമായി ഓടുക. ക്യാൻസർ രോഗ ബാധിതനായി ഈ അടുത്ത് മരണപ്പെട്ട തന്റെ സഹോദരൻ എൻ. കെ വർഗീസിന്റെ സ്മരണാർത്തമാണ് വെള്ളമുണ്ട ഇണ്ടേരിക്കുന്നു സ്വദേശിയായ ജോസ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്.

വെള്ളമുണ്ട സിറ്റി ഓട്ടോ സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുന്ധിച്ചു ടൗണിൽ സൗജന്യമായി മാസ്ക് വിതരണവും നടത്തി. ഇത്തരം മാതൃകാ വ്യക്തികളും കർമ്മങ്ങളുമാണ് നാടിന്റെ നന്മകൾ നിലനിർത്തുന്നതെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *