കബനിഗിരി സെന്റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി
പുൽപ്പള്ളി: പുൽപ്പള്ളി കബനിഗിരി സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിനും സുവർണ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി. ഏപ്രിൽ 28വരെയാണ് തിരുനാളാഘോഷങ്ങൾ നാളെ (വെള്ളിയാഴ്‌ച) വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. പ്രധാന തിരുനാൾ ദിനമായ ശനിയാഴ്‌ച വൈകുന്നേരം 4.15ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, 6.45ന് തിരുനാൾ പ്രദക്ഷിണം, 8.15ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശവിസ്‌മയം, സ്നേഹവിരുന്ന്, 5.30ന് സാമൂഹ്യസംഗീത നാടകം എന്നിവ നടക്കും.
ജൂബിലി ദിനമായ ഞായറാഴ്‌ച രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, 12ന് തിരുനാൾ പ്രദക്ഷിണം, 12.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഇടവകയിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ആദരവ്, ഒന്നിന് സ്നേഹവിരുന്ന്, രണ്ടിന് കൊടിയിറക്കൽ ഏഴിന് വചനസന്ധ്യ, തുടർന്ന് കലാപരിപാടികൾ തുടങ്ങിയവയുണ്ടാകും.





Leave a Reply