June 11, 2026

മാനന്തവാടി സെന്റ് ജോസഫ്സ് ക്ന‌ാനായ കത്തോലിക്ക ദേവാലയത്തിൽ തിരുനാളാഘോഷം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ

0
Img 20240427 151647
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ്സ് ക്ന‌ാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിതാവിൻ്റെ തിരുനാളാഘോഷം ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 30ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ് പരേതസ്മ‌രണ എന്നിവ നടക്കും മെയ് ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കോട്ടയം കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജെഫിൻ ഒഴുങ്ങാലിൽ നേതൃത്വം നൽകും. തുടർന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണവും സ്നേഹ വിരുന്നും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. റിൻഷോ കട്ടേൽ, ജോയി കലഞ്ഞാലിൽ, റോയി മേക്കര, ദീപു ജയിംസ് കണ്ടാരപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *