May 6, 2026

ടയര്‍ വര്‍ക്ക് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഒന്നിന്

0
Img 20240430 083848
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ടയര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാലാമത് ജില്ലാ സമ്മേളനം മെയ് ഒന്നിന് മീനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് മീനങ്ങാടി 54ല്‍ നിന്ന് നടക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. പ്രകടനം സമ്മേളന നഗറില്‍ എത്തുന്നതോടെ ജില്ലാ പ്രസിഡന്റ് സ്വരാജ് കോട്ടത്തറ പതാക ഉയര്‍ത്തും. ഉച്ച കഴിഞ്ഞ് കുടുംബസംഗമവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വരാജ് വി കോട്ടത്തറ, ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ്, ടി ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *