വയനാട് ജില്ലാ സൈക്കിൾ പോളോ അസോസിയേഷനെ ഇനി ഇവർ നയിക്കും
കൽപ്പറ്റ: വയനാട് ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ 2026-2030 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഷാദ് മരക്കാർ (പ്രസിഡന്റ്), മുഹമ്മദ് നവാസ് ടി ഇ (സെക്രട്ടറി), ഹരീഷ് കെ.വി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സ്പോർട്സ് കൗൺസിൽ നോമിനിയായി സാജിത്ത് എൻ.സി. യെയും തിരഞ്ഞെടുത്തു.
സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഫ്രാൻസിസ് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ജില്ലയിലെ കായികതാരങ്ങളെ ആദരിച്ചു.





Leave a Reply