ലഹരി വിരുദ്ധ ബോധവൽക്കരണം :അധ്യാപകർക്ക് പരിശീലനം നൽകി
ബത്തേരി : വിമുക്തി മിഷന്റെ ഭാഗമായി ഡ്രീം വയനാടിന്റെ സഹകരണത്തോടെ സുൽത്താൻ ബത്തേരി താലൂക്കിലെ എല്ലാ ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂളിലെയും അധ്യാപകർക്കായി പരിശീലന ക്യാമ്പ് ബത്തേരി റീജൻസി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. ഡ്രീം വയനാട് കോർഡിനേറ്റർ കുമാരി ആൽഫി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡ്രീം വയനാട് ജില്ല ഡയറക്ടർ എഫ് ആർ ആന്റണി ജോൺ അധ്യക്ഷത വഹിച്ചു. വയനാട് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർ പേഴ്സൺ ജോസ് കെ ഇ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വയനാട് വിമുക്തി മാനേജർ എ ജെ ഷാജി അവറുകൾ മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി ബത്തേരി താലൂക്ക് കോർഡിനേറ്റർ നിക്കോളാസ് ജോസ്, ഫെഡറൽ ബാങ്ക് ബത്തേരി ഹെഡ് രഞ്ജിത്ത് ആർ വി എന്നിവർ ആശംസകൾ നേർന്നു. ഡ്രീം വയനാട് കോർഡിനേറ്റർ ഡെൽബിൻ ജോയ് നന്ദി അർപ്പിച്ചു. ഫ്രാൻസിസ് മൂത്തേടൻ (പ്രൊജക്റ്റ് ഡയറക്ടർ എം ഓ എസ് സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോലഞ്ചേരി) ക്ലാസ്സ് നയിച്ചു. അദ്ധ്യാപകർക്കായുള്ള കേരള സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യൂവർ ഫോർ ആന്റി ഡ്രഗ് ആക്ടിവിറ്റി വിമുക്തി കോർഡിനേറ്റർ നിക്കോളാസ് ജോസ് അധ്യാപകർക്കായി വിശദീകരിച്ചു. താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്ന് അമ്പതോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു.





Leave a Reply