റേഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം; ആം ആദ്മി പാർട്ടി
കൽപ്പറ്റ: കടമെടുപ്പ് അല്ലാതെ മറ്റൊരു പോംവഴിയും കണ്ടെത്താൻ ഇനിയും കഴിയാത്ത സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, സാധാരണക്കാർക്കുള്ള റേഷൻ വിതരണത്തെ കൂടി ബാധിച്ചു തുടങ്ങിയിരിക്കുന്നു. മാവേലി സ്റ്റോറുകളടക്കമുള്ള വില്പനശാലകളിൽ ആവശ്യത്തിനു ഉൽപന്നങ്ങൾ എത്താതായിട്ട് മാസങ്ങൾ കഴിഞ്ഞു.
മാർച്ച് മുതൽ ഉള്ള കുടിശ്ശികയും മുൻഗണനാ ക്രമം മറികടന്ന് ബിൽ തുക നൽകിയതും കാരണം വിതരണക്കാർ സമരം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണംമെന്ന് ആം ആദ്മി പാർട്ടി.
മാർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കുന്ന സപ്ലൈകോയും റേഷൻ വിതരണവും ഇല്ലാതാകുന്നത് വിലക്കയറ്റത്തിനും കരിഞ്ചന്തക്കും കാരണമായേക്കാം.
വർഷകാല മുൻകരുതൽ എന്ന നിലക്ക് കേരളത്തിൽ ഭക്ഷ്യഉത്പന്ന വിതരണ മേഖലയുടെ പ്രതിസന്ധികൾ പരിഹരിച് ലഭ്യത ഉറപ്പ് വരുത്തേണ്ടതിനു പകരം, സർക്കാർ നിലപാടുകൾ മൂലം വിതരണം നിലക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും പാർട്ടി അഭിപ്രായപെട്ടു.
റേഷൻ വിതരണത്തിനു മുൻഗണന ക്രമം കണക്കാക്കി സാമ്പത്തികം അനുവദിക്കുകയും മാർക്കറ്റിൽ ഇടപെടുകയും വേണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡൻ്റ് ഡോ. സുരേഷ് എ. റ്റീ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, മനു മത്തായി, ബാബു തച്ചറോത്ത്, ജേകപ് കെ. പി എന്നിവർ സംസാരിച്ചു.





Leave a Reply