നിയമസഭയിലെ വസ്തുതാ വിരുദ്ധമായ സബ്മിഷന്‍; ഉഷാവിജയന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വസ്തുതാ വിരുദ്ധമായി സബ്മിഷന്‍ ഉന്നയിച്ച് ഗവ.മെഡിക്കല്‍ കോളേജിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉഷ വിജയന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍ ഉദ്ഘാടനം ചെയ്തു.
കെ അഖില്‍ അധ്യക്ഷനായി. വി ബി ബബീഷ്, അമല്‍ ജെയ്ന്‍, അഡ്വ.നിരഞ്ജന അജയകുമാര്‍, കെ കെ ശ്രീജിത്ത്, ലിജീഷ്, ബിനീഷ് നാരായണന്‍, ഹരീഷ് എരുമത്തെരുവ്, ശരണ്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.





Leave a Reply