August 31, 2026

ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയാകും

0
Img 20240623 Wa00492
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 500 പേർ പങ്കെടുക്കും. വയനാട്ടിൽ നിന്നുള്ള ആദ്യ സി.പി.എം മന്ത്രിയാണ് കേളു. പിണറായി മന്ത്രിസഭയിലെ ജില്ലയിലെ ആദ്യ മന്ത്രി സാന്നിധ്യമാണ് കേളു.

 

പി കെ ജയലക്ഷ്മിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമത്തെ ആദിവാസി പ്രതിനിധി കൂടിയാണ് അദ്ദേഹം. ദേവസ്വത്തെ ഉൾപ്പെടുത്താതെ പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പ് മാത്രം കേളുവിന് നൽകാനുള്ള തീരുമാനമാണ് വിവാദമായത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തീരുമാനത്തെ വിമർശിച്ചു. നേരത്തെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എം ബി രാജേഷിനുമാണ് നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *