സൗജന്യ കുട നിർമ്മാണ പരിശീലനം നൽകി
ബത്തേരി: ഇസാഫ് ഫൌണ്ടേഷൻ ഇസാഫ് ബാങ്കിന്റ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സുൽത്താൻ ബത്തേരി കുടുംബശ്രീ സി ഡി എസ്- ന്റെയും സഹകരണത്തോടെ 2 ദിവസത്തെ സൗജന്യ കുട നിർമ്മാണ പരിശീലനം നൽകി.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘടനം വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് നിർവഹിച്ചു. ചടങ്ങിൽ ഇസാഫ് ബത്തേരി ബ്രാഞ്ച് മാനേജർ രഞ്ജിത്ത് കുമാർ, ഇസാഫ് ഫൌണ്ടേഷൻ വയനാട് കോർഡിനേറ്റർ ഹിമവർഷ കാർത്തികേയൻ, സോഷ്യൽ ഇനിഷ്യറ്റീവ് വയനാട് കോർഡിനേറ്റർ ജിംഷ വിജയകുമാർ, സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ എന്നിവർ പങ്കെടുത്തു.
2 ദിവസത്തെ പരിശീലനത്തിന് സബിത നേതൃത്വം നൽകി. 40 ഓളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.





Leave a Reply