April 20, 2024

യോഗ-ഇമോഷണൽ ഫ്രീഡം ‘തിരിച്ചു നടക്കാം യുവത്വത്തിലേക്ക് ‘ ഉദ്‌ഘാടനം ചെയ്തു

0
Img 20221020 122909.jpg
'
തരുവണ :  വയനാട് ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന്
വയോജനങ്ങൾക്ക് വേണ്ടി  സംഘടിപ്പിക്കുന്ന യോഗ-ഇമോഷണൽ ഫ്രീഡം  പരിശീലന പരിപാടിയുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്‌ഘാടനം  പാലിയണ നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥാലയത്തിൽ  നടന്നു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
'തിരിച്ചു നടക്കാം  യുവത്വത്തിലേക്ക്'എന്ന് നാമകരണം ചെയ്ത് ഡിവിഷനിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ യോഗക്കും  മെഡിറ്റേഷനും പുറമെ മാനസികാരോഗ്യ പരിപാലനത്തിന് വേണ്ട  മനഃശാസ്ത്ര അറിവുകളും ഉൾപ്പെടുത്തികൊണ്ടുള്ള  വിപുലമായ തുടർ പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
നെഹ്‌റു ലൈബ്രറി പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഒ.വി.സുഷ, വെള്ളമുണ്ട ഡിവിഷൻ കോർഡിനേറ്റർ ഡോ.ഷഫ്‌ന ഭാനു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ.ജയരാജൻ,വി.കെ.ഗോവിന്ദൻ,വിനോദ് പാലിയാണ,സുമേഷ്.കെ, ബിന്ദു രാജീവൻ,അജിത.കെ,എം.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *