നൂറാം വാര്‍ഷിക നിറവിൽ പൂതാടി ഗവ.യുപി സ്‌കൂൾ

കേണിച്ചിറ: പൂതാടി ഗവ.യുപി സ്‌കൂളില്‍ മൂന്നു മാസം നീളുന്ന നൂറാം വാര്‍ഷികാഘോഷം 22നു തുടങ്ങും. രാവിലെ 10നു പൂര്‍വവിദ്യാര്‍ഥി സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. വാര്‍ഷികാഘോഷ ഉദ്ഘാടനം ഉച്ചകഴിഞ്ഞു രണ്ടിനു ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു അധ്യക്ഷത വഹിക്കും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം രംഗപൂജ, ഗാനമേള എന്നിവ നടത്തപ്പെടും



Leave a Reply