ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് ചൊവ്വാഴ്ച പനമരത്ത് നടക്കും

കല്‍പ്പറ്റ : ജില്ലയിലെ ഏറ്റവും വലിയ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് വരുന്ന ചൊവ്വാഴ്ച പനമരത്ത് നടക്കും. ബദ്‌റുല്‍ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വിദ്യാര്‍ഥികളുടെ മീലാദ് ഫെസ്റ്റും നടക്കുമെന്ന് ബദ്‌റുല്‍ ഹുദ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24ന് വൈകുന്നേരം നാലിന് മെഹ്ഫിലെ റബീഅ എന്ന പേരില്‍ കുട്ടികളുടെ മീലാദ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. 25ന് വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് തരുവണ അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ ശറഫല്‍ അനാം മൗലിദ് പാരായണം നടക്കും. തുടര്‍ന്ന് നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് എസ് എം എ സ്റ്റേറ്റ് പ്രസിഡന്റ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി (ഖുറാ തങ്ങള്‍) ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ത്വാഹിര്‍ സഖാഫി മഞ്ചേരി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. സൈനുല്‍ ആബിദ് സഖാഫി ചെമ്മാടിന്റെ നേതൃത്വത്തില്‍ ബുര്‍ദയും ഇശല്‍ വിരുന്നും നടക്കും. സയ്യിദ് ഫസല്‍ തങ്ങള്‍, അലി മുസ്ലിയാര്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, പി ഉസ്മാന്‍ മൗലവി, മമ്മുട്ടി മദനി, പി കെ ഇബ്രാഹീം സഖാഫി സംബന്ധിക്കും. ഉയര്‍ന്ന മാര്‍ക്കോടെ എം ടെക് നേടിയ ബ്ദറുല്‍ ഹുദാ വിദ്യാര്‍ഥി ആലാന്‍ ബാസിതിനെ അനുമോദിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബദ്‌റുല്‍ഹുദ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി, വരിയില്‍ മുഹമ്മദ്, പി കെ ഇബ്രാഹീം സഖാഫി, മുഹമ്മദ് ഫായിസ്, മുഹമ്മദ് സ്വാലിഹ് സംബന്ധിച്ചു.



Leave a Reply