August 30, 2026

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

0
IMG_20221022_162146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് ഓൾ  കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൽപ്പറ്റ മേഖല സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ നടന്ന 38 മത് മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ്  സോമൻ എം.കെ. ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്  സത്യേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സീനിയർ ഫോട്ടോഗ്രാഫർന്മാരയ എ.സി. മൊയ്തു, എം.എസ്.രാജൻ, പി.പരമേശ്വരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.  എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫോട്ടോഗ്രാഫർ ന്മാരുടെ മക്കളായ കൃഷ്ണവേണി, അനന്യാബിനോജ്, എം ബി ബി എസിനു  അഡ്മിഷൻ ലഭിച്ച മുഹമ്മദ് വസിം, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ട്രഷറർ ജോയി ഗ്രെയ്സ് , സംസ്ഥാന കമ്മിറ്റിയംഗം വി.വി.രാജു , ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ പി. ജില്ലാ പി  ആർ ഒ  എൻ രാമാനുജൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജംഷീർ സ്വാഗതവും . ട്രഷറർ പി.പി. ഡാനിയേൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *