ആർ.എസ്.എസ് വൽക്കരണം ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

കൽപ്പറ്റ : യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരെ പിരിച്ച് വിട്ട് ആർ.എസ്.എസ് വൽക്കരണം നടപ്പാക്കാനുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് , സി ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ്, എം കെ റിയാസ് എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ നടത്തിയ യുവജന പ്രതിഷേധം ജില്ലാ ട്രഷറർ കെ ആർ ജിതിൻ, കമ്പക്കാട് നടത്തിയ പ്രതിഷേധം കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ്, മീനങ്ങാടിയിൽ നടത്തിയ പ്രതിഷേധം മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി ഷാനിബ് പി എച്ച് എന്നിങ്ങനെ ഉദ്ഘാടനം ചെയ്തു.



Leave a Reply