കടുവ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും ചീരാൽ സമര സമിതി

ബത്തേരി : കടുവ പ്രശ്നം ചീരാലിൽ പ്രത്യേക ഗ്രാമസഭായോഗം ചേർന്ന് പ്രമേയം പാസാക്കി. ഇന്ന് മുതൽ രാപ്പകൽ സമരം, ബുധനാഴ്ച മുഖ്യമന്ത്രിയെകാണും. ഒരുമാസമായി ചീരാൽ പ്രദേശത്ത് തുടരുന്ന കടവാ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചീരാലിൽ പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു. നെൻമേനി പഞ്ചായത്തിലെ ഏഴു മുതൽ 14 വരെയുള്ള വാർഡുകളുടെ ഗ്രാമസഭയാണ് ചിരാൽ എ യുപി സ്കൂളിൽ ഒരുമിച്ച് ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, എംഎൽഎ ഐസി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ പ്രമേയം അവതരിപ്പിച്ചു. നാട്ടിൽ ഭീതി പരത്തുന്ന കടുവയെ വെടിവെച്ചു കൊല്ലുക,നഷ്ടപരിഹാര തുകയിൽ കാലോചിതമായ മാറ്റം വരുത്തുക, ഉടൻ വിതരണം ചെയ്യുക. തൊഴുത്ത് ബലപ്പെടുത്തുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുക. പ്രദേശത്ത് കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക. വൈദ്യുതി വേലി,കിടങ് എന്നിവ യഥാസമയം പ്രവർത്തനക്ഷമമാക്കുക. കാടും നാടും വേർതിരിക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുക. എന്നീ ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ ഉന്നയിച്ചത്. പ്രമേയം ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. എംഎൽഎയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ബുധനാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയെ നേരിൽ കാണും. മീനങ്ങാടി പഞ്ചായത്തിലെ കടുവ ശല്യവും ചർച്ചയാവും.
അതേസമയം കടുവാ ശല്യത്തിനെതിരെയുള്ള സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് സമരസമിതി. ഇന്ന് മുതൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് രാപ്പകൽ' സമരം ആരംഭിക്കും. പഴൂർ ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് 24 മണിക്കൂർ കുടിൽ കെട്ടിയാണ് രാപ്പകൽ സമരം.



Leave a Reply