April 20, 2024

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായമില്ല: ഇതെല്ലാം മാധ്യമ വ്യാഖ്യാനം എം.എം.ഹസന്‍

0
Img 20221026 085254.jpg
കല്‍പറ്റ: ഗവര്‍ണറും സര്‍ക്കാരുമായുള്ള പോരില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായമുണ്ടെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്ന് സംസ്ഥാന കണ്‍വീനര്‍ എം.എം. ഹസന്‍. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവ് നേരത്തേ വ്യക്തമാക്കിയതാണ്. എഐസിസി ജനറല്‍ സെക്രട്ടറിയും മുസ്‌ലിംലീഗ് സെക്രട്ടറിയും പറഞ്ഞത് സമാന കാര്യങ്ങളാണ്. ഗവര്‍ണര്‍ സ്ഥാനം ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്. പദവി ദുരുപയോഗം ചെയ്തു സംഘപരിവാറുകാരെ പിന്‍വാതിലൂടെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവരുന്നതിനെപ്പറ്റിയാണ് മുസ്‌ലിംലീഗ് നേതാവ് പറഞ്ഞത്. തത്വത്തില്‍ ഇത് രണ്ടും ഒന്നാണ്. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ യുഡിഎഫില്‍ ആശയക്കുഴപ്പമെന്ന രീതിയില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനങ്ങള്‍ നടത്തുന്നതു ശരിയല്ല.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനപ്രശ്‌നം വന്നപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് പറഞ്ഞു. വലതുമുന്നണിയുടെ അഭിപ്രായമാണ് ഗവര്‍ണര്‍ ആദ്യം സ്വീകരിച്ചത്. എങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിനു വഴങ്ങി നിയമനം നടത്തി. വൈസ് ചാന്‍സലറുമായി പോര് മുറുകിയപ്പോള്‍ തെറ്റുപറ്റിയെന്നു ഗവര്‍ണര്‍ പറഞ്ഞു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ പറയുന്നത്. ഇതു നിയമപരമായി ശരിയാണ്. ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അഴിമതി നിയമനങ്ങള്‍ നടത്തിയത് ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്നാണെന്നതില്‍ മറ്റൊരഭിപ്രായമില്ല. സുപ്രീം കോടതി വിധി ഒരു യൂണിവേഴ്‌സിറ്റിക്കു മാത്രമാണ് ബാധകം എന്നു മുഖ്യമന്ത്രി പറയുന്നത് ശരിയില്ല. സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *