September 20, 2026

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ പോലീസ് സഭ നടത്തും

0
IMG_20221026_201809.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : പോലീസ് ഉദ്യോഗസ്ഥന്മാരുടെ സർവീസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാർ വിവിധ കേന്ദ്രങ്ങളിൽ പോലീസ് സഭ നടത്തും. ഇതിന് ആവശ്യമായ നിർദ്ദേശം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. 
പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവ കൂടാതെ വ്യക്തിപരമായ പരാതികളും ജില്ലാ പോലീസ് മേധാവിമാര്‍ സഭയിൽ പരിഗണിക്കും.   പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവശ്യമായ നടപടി ജില്ലാ പോലീസ് മേധാവിമാര്‍ സ്വീകരിക്കും.
     
പോലീസ് ഉദ്യോഗസ്ഥരുടെ  പരാതികള്‍ പരിഗണിക്കുന്നതിന് സബ് ഡിവിഷണൽ പോലീസ് ഓഫീസര്‍മാര്‍ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിര്‍വ്വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *