ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം : വളണ്ടിയര്‍ ടീച്ചര്‍ പരിശീലനം സമാപിച്ചു

കല്പറ്റ : ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഒക്ടോബര്‍ 25, 26, 27 തിയതികളില്‍ നടത്തിയ പരിശീലന പരിപാടി സമാപിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സന്‍മാരും ഇന്‍സ്ട്രക്ടര്‍മാരായ വളണ്ടിയര്‍ ടീച്ചര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. തിരുനെല്ലി, മാനന്തവാടി മുനിസിപ്പാലിറ്റി, വെള്ളമുണ്ട, പനമരം, കണിയാമ്പറ്റ , സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി, നെന്മേനി, വെങ്ങപ്പള്ളി, മൂപ്പൈനാട്, മുട്ടില്‍ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ജില്ലയിലെ 1500 നിരക്ഷരരെകൂടി സാക്ഷരരാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. എന്നാല്‍ ഇതേ പ്രദേശങ്ങളില്‍ നിന്ന് 1700 ഓളം നിരക്ഷരരെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് പ്രത്യേകം തയ്യറാക്കിയ സാക്ഷരതാ പാഠാവലിയുടെ സഹായത്തോടെയും എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ പഠന സഹായിയുടെയും സഹായത്താലാണ് 120 മണിക്കൂര്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ ടി. വി. വിനീഷ് അധ്യക്ഷനായിരുന്നു. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ഷിന്‍സി റോയ്, പുഷ്പലത പി , വത്സ തങ്കച്ചന്‍, ചന്ദ്രന്‍ കിനാത്തി, ചന്ദ്രശേഖരന്‍ വെള്ളമുണ്ട, പി. വി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കുന്ന പരിശീലന പരിപാടിയില്‍ വളണ്ടിയര്‍ ടീച്ചര്‍മാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആര്‍ പി മാരും ഉള്‍പ്പെടെ 182 പേര്‍ പങ്കെടുത്തു.



Leave a Reply