June 13, 2026

പ്രവാസി ലീഗ് വയനാട് ജില്ല പ്രതിനിധി സമ്മേളനവും മെമ്പർഷിപ്പ് വിതരണോദ്ഘാനവും സംഘടിപ്പിച്ചു

0
WhatsApp Image 2026-06-13 at 1.07.50 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രവാസി ലീഗ് വയനാട് ജില്ല പ്രതിനിധി സമ്മേളനവും മെമ്പർഷിപ്പ് വിതരണോദ്ഘാനവും മുസ്ലിം ലീഗ് വയനാട് ജില്ല പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് കെ. നൂറുദ്ദീൻ അദ്ധ്യക്ഷം വഹിച്ചു. കേരള പ്രവാസി ലീഗ് പ്രസിഡണ്ട് ഹനീഫ മുന്നിയുർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.പി മൊയ്തു ഹാജിക്ക് നൽകി
കെ.കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു.

സംസ്ഥാന ജന സെക്രട്ടറി കെ.പി ഇമ്പിച്ചിമമ്മു ഹാജി, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിസണ്ട് റസാഖ് കൽപ്പറ്റ, പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളായ സലാം വളാഞ്ചേരി, എൻ.പി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സി.കെ മായൻ, കണ്ണിയൻ കുഞിപ്പ, സി.ഇ എ ബക്കർ, ശാഫി പി.സി, സലീം മാനന്തവാടി, റഷീദ്, എം അലി, അലവി വടക്കേതിൽ തുടങ്ങിയവർ
സംബന്ധിച്ചു.

പ്രവാസി പെൻഷൻ 5000 രൂപയായി വർദിപ്പിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിം യുത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രവാസി ലീഗ് വയനാട് ജില്ല സെക്രട്ടറി എം ബി ഫൈസൽ സ്വാഗതവും ട്രഷറർ എകരത്ത് മൊയ്തു ഹാജി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *