ജില്ലയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ് തൊഴിലാളി സംയുക്ത യൂണീയൻ ഭാരവാഹികളുമായി എ.ഡി.എമ്മിൻ്റ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ബസ് ഞാഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ഇന്നലെ നടന്ന സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിക്കും. ബസ് സ്റ്റാൻഡുകളിൽ പോലീസ് സേവനം ഉറപ്പ് വരുത്തും. വിദ്യാർത്ഥികൾക്ക് ഐ.ഡി.കാർഡും യൂണീഫോമും റൂട്ട് രേഖപ്പെടുത്തിയ കൺസഷൻ കാർഡും നിർബന്ധമാക്കും.
ചർച്ചയിൽ എ .എസ് – പി. സബോഷ് ബസുമതാരി,
ആർ.ടി.ഒ. മോഹൻ ദാസ് , സ്പെഷൽ ബ്രാഞ്ച് ഡി .വൈ .എസ് .പി .
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് വിനോദ് കൽപ്പറ്റ , ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കൽപ്പറ്റ , സംസ്ഥാന ജനറൽ കൗൺസിൽ അംഗം ടി. ജംഷീർ, പി.ജെ.ജെയിംസ്, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ, പ്രസിഡന്റ് വി.കെ. അച്യുതൻ, സുരേന്ദ്രൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി, അരുൺ, എ.ഐ.ടി.യു.സി. ടി. മണി, എന്നിവർ പങ്കെടുത്തു.
Leave a Reply