ഡെങ്കിപനി ബാധിച്ച് യുവാവ് മരിച്ചു

ചീരാൽ : ചീരാലിൽ ഡെങ്കിപനി ബാധിച്ച് 28 വയസുകാരൻ മരിച്ചു. മുളവൻകൊല്ലി കരിവള്ളത് വീട്ടിൽ വിജിത്ത് വി കെ (28) ആണ് മരിച്ചത്. മുംബൈയിൽ ആയുർവേദ നേഴ്സ് ആയിരുന്ന വിജിത്ത് അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ആണ് നാട്ടിൽ എത്തിയത്. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസിലും ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ എട്ട് മണിയോടെ കോഴിക്കോട് വെച്ചാണ് മരണപ്പെട്ടു . പ്രാഥമിക നടപടി പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും.



Leave a Reply