തണൽ സി-പ്രൊജക്ടിന് തുടക്കം

കൽപ്പറ്റ: അനാഥരായ കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണവും സാമൂഹിക ഉന്നതിയും ലക്ഷ്യംവെച്ചുള്ള വടകര തണലിന്റെ സി-പ്രൊജക്ടിന് ജില്ലയിൽ തുടക്കം. കുട്ടികളുടെ മാനസിക-ആരോഗ്യ ക്ഷേമം ഉറപ്പുവരുത്തിയും വൈജ്ഞാനിക അവസരങ്ങൾ ലഭ്യമാക്കിയും അവർക്കും കുടുംബത്തിനും പിന്തുണ നൽകി പുതിയലോകത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യം. കുട്ടികൾക്ക് കുടുംബങ്ങളുടെ തണൽ ഉറപ്പുവരുത്തുമ്പോൾ, വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ശാക്തീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് സി-പ്രൊജക്ടിന്റെ രൂപകൽപന.പദ്ധതി ഔപചാരിക പ്രഖ്യാപനം മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. എ.പി. നിസാം പദ്ധതി വിശദീകരിച്ചു. ട്രെയിനർ സിറാജുദ്ധീൻ ക്ലാസെടുത്തു. തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
കൽപറ്റ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, മേപ്പാടി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, എൻ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. തണൽ സ്ഥാപനങ്ങളായ കരുണ കുറ്റ്യാടി, അൽകറാമ വെള്ളമുണ്ട സ്പെഷൽ സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.



Leave a Reply