April 20, 2024

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 30ന് ജില്ലയിൽ:മുട്ടിൽ ആസാദി കാ അമൃദ് മഹോത്സവം പരിപാടിയിൽ സംബന്ധിക്കും

0
Img 20221114 Wa00082.jpg
മാനന്തവാടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവംബർ 30ന് മാനന്തവാടിയിൽ. ആസ്ദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ ഭാഗമായി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടക്കുന്ന പഴശ്ശി രാജാവിന്റെ അനുസ്മര സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന്  മണിക്കാണ് പരിപാടി. 1770 മുതൽ 1820 വരെയുള്ള അര നൂറ്റാണ്ട് കാലം വയനാട്ടിനകത്ത് ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നിട്ടുണ്ട്. 1790 മുതൽ 1805 വരെ നടന്ന പഴശ്ശി സമരങ്ങളും 1805നു ശേഷമുള്ള കാലഘട്ടളിൽ നടന്ന നിരവധി ഗോത്രവർഗ്ഗ സായുധ കലാപങ്ങളും സ്വാതന്ത്രൃ സമരത്തിന്റെ ഭാഗമായി. എന്നാൽ ചരിത്രകാരന്മാരും ചരിത്ര പുസ്തകങ്ങളും അർഹിക്കുന്ന ഗൗരവത്തിൽ ഈ പോരാട്ടങ്ങളെ പഠനവിധേയമാക്കിയിട്ടില്ല. കേരളവർമ്മ പഴശ്ശിരാജ, എടച്ചന കുങ്കൻ, തലക്കര ചന്തു, രാമൻ നമ്പി, എടച്ചന ഒതേനൻ, കോമപ്പൻ, എമ്മൻ, അമ്പു, പഴൂർ എമ്മൻ നായർ തുടങ്ങി അമ്പതോളം പേരെയെങ്കിലും നമുക്ക് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. തലക്കര ചന്തുവിന്റെ ഭാര്യയായ നീലി നടത്തിയ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഊരും പേരും അറിയാത്ത എത്രയോ ധീരന്മാർ വേറെയുമുണ്ട്. ആസാദി കാ അമൃത മഹോത്സവത്തിൽ അവരുടെയെല്ലാം ഓർമ്മകളിലൂടെ ഒരു പ്രയാണം ആവശ്യമാണ്. പരിപാടിയുടെ വിയത്തിനായി 501 അംഗ ജില്ലാതല സ്വാഗത സംഘവും പ്രാദേശിക തലത്തിൽ സ്വാഗത സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. 15ന് തലക്കര ചന്തു സ്മൃതി ദിനത്തിൽ പനമരം കേന്ദ്രീകരിച്ച് സ്മൃതിയാത്ര, അനുസ്മരണ സമ്മേളനം, എന്നിവ നടത്തും. വിളമ്പുകണ്ടം തലക്കര കുറിച്യത്തറവാട്ടിൽ നിന്നും 150 പേർ വരുന്ന സംഘം പനമരത്തെ കരിമ്പുമ്മലിൽ എത്തിച്ചേരും. തുടർന്ന് വിപുലമായ സ്മൃതിയാത്രയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പഴശ്ശി ദിനത്തിൽ മാനന്തവാടി കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് സ്വാഗതസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഗവർണർഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡിസംബർ 16ന് എടച്ചന കുങ്കൻ സ്മൃതി ദിനം പുളിഞ്ഞാൽ കേന്ദ്രീകരിച്ച് നടത്തും. സ്മൃതിയാത്ര, വിവിധ മത്സരങ്ങൾ, സ്മൃതി സംഗമം എന്നിവയും ഉണ്ടാകും. കൂടാതെ മാർച്ച് 12ന് കരിന്തണ്ടൻ സ്മൃതി ദിനത്തിൽ ലക്കിടി കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ പരിപാടികളും. ഏപ്രിൽ 30ന് രാമൻ നമ്പി ദിനം ബത്തേരി കേന്ദ്രീകരിച്ച് ആചരിക്കും. ഈ പരിപാടിയിലേക്ക് രാഷ്ട്രപതിയുടെ സാന്നിധ്യവും സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. ആസാദി കാ അമൃദ് മഹോത്സവം പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഭാരവാഹികളുടെ യോഗം. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ നടന്നു. സ്വഗത സംഘം ചെയർമാൻ പത്മശ്രി ഡോ. ധനഞ്ജയ് സഗ്‌ദേവ് അധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വി.കെ. സന്തോഷ് കുമാർ പരിപാടികൾ വിശദീകരിച്ചു. ടി.ഡി. ജഗന്നാഥ കുമാർ, സന്തോഷ് ജി നായർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *